കോട്ടക്കലും അൽ ശബാബിന്റെ വിജയം തുടരുന്നു. കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ ഇന്ന് രാത്രി നടന്ന പോരാട്ടത്തിൽ ജിംഖാന തൃശ്ശൂർ ആണ് ശബാബിന് മുന്നിൽ വീണത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അൽ ശബാബ് തൃപ്പനച്ചി ഇന്ന് ജയിച്ചത്. അൽ ശബാബിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്. ജിംഖാനക്ക് ആവട്ടെ അവസാന ഏഴു മത്സരങ്ങളിൽ ഇത് ആറാം തോൽവി ആണ്.