സെവൻസിൽ ഇന്ന് രണ്ട് മത്സരങ്ങൾ

സെവൻസിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. വയനാട് പിണങ്ങോട് അഖിലേന്ത്യാ സെവൻസിൽ ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ എ എഫ് സി അമ്പലവയൽ ലക്കി സോക്കർ ആലുവയെ നേരിടും. ലക്കി സോക്കർ ആലുവയുടെ സീസണിലെ രണ്ടാം മത്സരമാണ് ഇത്‌. ആദ്യ മത്സരത്തിൽ ലക്കി സോക്കർ ആലുവ പരാജയപ്പെട്ടിരുന്നു‌‌. എ എഫ് സി അമ്പലവയലിന് ഇത് സീസണിലെ ആദ്യ മത്സരമാണ്.

ഇന്ന് രണ്ടാം മത്സരം നടക്കുന്നത് ഒതുക്കുങ്ങലിലാണ്. ഒതുക്കുങ്ങൾ അഖിലേന്ത്യാ സെവൻസിൽ എഫ് സി തൃക്കരിപ്പൂരും സൂപ്പർ സ്റ്റുഡിയോ മലപ്പുറവുൻ ആണ് ഏറ്റുമുട്ടുന്നത്. രാത്രി 7.30നാണ് രണ്ട് മത്സരങ്ങളും നടക്കുക.

Previous articleരഞ്ജി ഇതിഹാസത്തെ ബാറ്റിംഗ് കോച്ചായി നിയമിച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബ്
Next articleബംഗാള്‍ 307 റണ്‍സിന് ഓള്‍ഔട്ട്, രണ്ടാം ഇന്നിംഗ്സിലും തുടക്കം പിഴച്ച് കേരളം