ഒതുക്കുങ്ങലിൽ നടക്കുന്ന റോയൽ കപ്പിന്റെ മൂന്നാം ദിവസം നടക്കുന്ന മത്സരത്തിൽ ശാസ്താ മെഡിക്കൽസ് തൃശ്ശൂർ ഫിറ്റ്വെൽ കോഴിക്കോടിനെ നേരിടും. കഴിഞ്ഞ സീസണിൽ നിരാശ മാത്രം സമ്പാദ്യമായി ഉണ്ടായിരുന്ന രണ്ട് ടീമുകളാണ് ഫിറ്റ്വെൽ കോഴിക്കോടും ശാസ്താ തൃശ്ശൂരും. ഇത്തവണ മെച്ചപ്പെട്ട പ്രകടനങ്ങൾ ആകും രണ്ട് ടീമിന്റെയും ലക്ഷ്യം. മികച്ച ടീമുമായാണ് ഇരു ടീമുകളും എത്തുന്നത്. ഒതുക്കുങ്ങലിൽ ആദ്യ രണ്ടു മത്സരങ്ങളിലും ഗോളുകൾ അധികം വീണീരുന്നില്ല. ഇന്ന് അതിനും ഒരു മാറ്റം ആരാധകർ ആഗ്രഹിക്കുന്നു. ഇന്ന് രാത്രി 7.30നാകും മത്സരം നടക്കുക.,