സെവൻസിൽ ഇന്ന് റോയൽ ട്രാവൽസ് കോഴിക്കോട് ഇറങ്ങും

- Advertisement -

സെവൻസിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ റോയൽ ട്രാവൽസ് കോഴിക്കോട് ഇന്ന് സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങും. കുപ്പൂത്തിൽ നടക്കുന്ന പോരാട്ടത്തിൽ റോയൽ ട്രാവൽസ് കോഴിക്കോട് ജയ എഫ് സി തൃശ്ശൂരിനെയാണ് നേരിടുക. കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിലെ ഏഴാം മത്സരമാകും ഇത്. രാത്രി 8 മണിക്കാണ് മത്സരം നടക്കുക. ഇരു ടീമുകളുടെയും സീസണിൽ ആദ്യ മത്സരമാണ്. ജയിച്ചു കൊണ്ട് സീസൺ തുടങ്ങാനാകും എന്ന പ്രതീക്ഷയിലാണ് ഇരു ടീമുകളും.

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ ഇന്ന് രണ്ടാം രാത്രിയാണ്. ഇന്നത്തെ മത്സരത്തിൽ ടൗൺ എഫ് സി തൃക്കരിപ്പൂർ ടൗൺ ടീം അരീക്കോടിനെ നേരിടും. സീസണിൽ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ടൗൺ എഫ് സി തൃക്കരിപ്പൂർ മികച്ച ഫോമിലാണ്. ടൗണ്ട് ടീം അരീക്കോടിന് ഇത് സീസണിലെ ആദ്യ മത്സരമാണ്.

Advertisement