വേങ്ങര അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് സെമി ഫൈനലിൽ. ഇന്ന് വേങ്ങരയിൽ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ലിൻഷ മണ്ണാർക്കാടിനെ എതിരില്ലാത്ത ഒരു ഗോളിനാണ് റോയൽ ട്രാവൽസ് തോൽപ്പിച്ചത്. റോയൽ ട്രാവൽസ് അവരുടെ മൂന്നാം ഫൈനലിലേക്ക് ആണ് മുന്നേറുന്നത്. റോയൽ ട്രാവൽസ് അവരുടെ അപരാജിത കുതിപ്പ് തുടരുകയാണ്. അവസാന 10 മത്സരങ്ങളിൽ റോയൽ ട്രാവൽസ് പരാജയപ്പെട്ടിട്ടില്ല. അവസാനം അരീക്കോട് ഗ്രൗണ്ടിൽ കെ എഫ് സി കാളികാവിനോട് ആണ് റോയൽ ട്രാവൽസ് പരാജയപ്പെട്ടത്.