അഖിലേന്ത്യാ സെവൻസ് 2023-24 സീസണിലെ ഫാൻപോർട്ട് സെവൻസ് റാങ്കിംഗ് പുതിയ അപ്ഡേറ്റിൽ ESSA ബെയ്സ് പെരുമ്പാവൂരിനെ മറികടന്ന് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാമത്. ഫെബ്രുവരി 29വരെയുള്ള മത്സരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാമത് നിൽക്കുന്നത്. ഈ സീസണിലെ ആദ്യ രണ്ട് റാങ്കിംഗുകളിലും ബെയ്സ് പെരുമ്പാവൂർ ആയിരുന്നു ഒന്നാമത്.
80 മത്സരങ്ങളിൽ 169 പോയിന്റുമായാണ് സൂപ്പർ സ്റ്റുഡിയോ ഒന്നാമത് നിൽക്കുന്നത്. 55 വിജയങ്ങളും 4 സമനിലയും 21 പരാജയവുമാണ് സൂപ്പർ സ്റ്റുഡിയോക്ക് ഈ സീസണിൽ ഇതുവരെ ഉള്ളത്. അവർ 6 ഫൈനൽ കളിച്ച് 3 കിരീടവും നേടിയിട്ടുണ്ട്.
സൂപ്പർ സ്റ്റുഡിയോക്ക് പിറകിൽ 155 പോയിന്റുമായി ESSA ബെയ്സ് പെരുമ്പാവൂർ രണ്ടാം സ്ഥാനത്തു നിൽക്കുന്നു. ബെയ്സ് പെരുമ്പാവൂർ ഇതുവരെ 7 ഫൈനൽ കളിച്ച് 4 കിരീടങ്ങൾ ഇതുവരെ നേടിയിട്ടുണ്ട്.
146 പോയിന്റുമായി ലിൻഷ മണ്ണാർക്കാട് ആൺ മൂന്നാം സ്ഥാനത്തു നിൽക്കുന്നത്. ലിൻഷ മണ്ണാർക്കാട് ഫെബ്രുവരിയിൽ കളിച്ച 24 മത്സരങ്ങളിൽ 22ഉം വിജയിച്ചിരുന്നു. അവർ സീസണിൽ ആകെ 4 കിരീടങ്ങളും നേടിയിട്ടുണ്ട്.
123 പോയിന്റുമായി അഭിലാഷ് കുപ്പൂത്ത് നാലാം സ്ഥാനത്തു നിൽക്കുന്നു. 117 പോയിന്റുമായി അൽ മദീന അഞ്ചാമതാണ്. സെവൻസിലെ വലിയ ടീമായ ഫിഫ മഞ്ചേരി ഈ സീസണിൽ ഇതുവരെ ഫോമിലേക്ക് ഉയർന്നിട്ടില്ല. ഫിഫ മഞ്ചേരി 53 പോയിന്റുമായി 15ആം സ്ഥാനത്താണ് നിൽക്കുന്നത്.
ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ സ്ഥാനം മെച്ചപ്പെടുത്തിയത് മെഡിഗാഡ് അരീക്കോട് ആണ്. അവർ 12ആം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് വന്നു. 48 പോയിന്റ് ഉണ്ടായിരുന്ന മെഡിഗാഡ് 102 പോയിന്റിലേക്ക് എത്തി.
റാങ്കിംഗ്: