സെവൻസിൽ ഇന്ന് നടക്കേണ്ടിയിരുന്ന മത്സരങ്ങൾ ഒന്നും നടന്നില്ല. പ്രതീക്ഷിക്കാതെ എത്തിയ വേനൽ മഴ കാരണം എല്ലാം മത്സരങ്ങളും മാറ്റി വെക്കുക ആയിരുന്നു. എടക്കര അഖിലേന്ത്യാ സെവൻസ്, കടലുണ്ടി അഖിലേന്ത്യാ സെവൻസ്, കർക്കിടാംകുന്ന് സെവൻസ് എന്നിവിടങ്ങളിൽ ആയിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. എന്നൾ മഴ കാരണം മൂന്ന് ഗ്രൗണ്ടുകളും വെള്ളത്താൽ കളിക്കാൻ കഴിയാത്ത അവസ്ഥയിലായി. ഗ്രൗണ്ട് സ്ഥിതി മെച്ചപ്പെട്ടെങ്കിൽ മാത്രമേ നാളെയും മത്സരം നടക്കാൻ സാധ്യതയുള്ളൂ.