അഖിലേന്ത്യാ സെവൻസ് ചാമ്പ്യൻസ് ലീഗ് നാളെ വണ്ടൂരിൽ

Newsroom

അഖിലേന്ത്യാ സെവൻസിൽ ഇപ്പോൾ ഓഫ് സീസൺ ആണ് എങ്കിലും സെവൻസ് ഫുട്ബോൾ ആരാധകർക്ക് ഒരു വിരുന്ന് ഒരുക്കുകയാണ് പ്രമുഖ വാട്സാപ്പ് കൂട്ടായ്മ ആയ സോക്കർ സിറ്റി‌. അവരുടെ സോക്കേറിയൻസ് മീറ്റിന്റെ ഭാഗമായി നാളെ സെവൻസിൽ ഒരു ചാമ്പ്യൻസ് ലീഗ് ടൂർണമെന്റ് നടക്കും. കഴിഞ്ഞ അഖിലേന്ത്യാ സെവൻസ് സീസണീലെ ഫാൻപോർട്ട് റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ എട്ടു ടീമുകളെ പങ്കെടുപ്പിച്ചാണ് ടൂർണമെന്റ് നടക്കുന്നത്.

സെവൻസ് 23 03 01 23 14 42 834

വണ്ടൂർ ഹിൽടോപ് ഇന്റർനാഷണൽ ടർഫ് ടൂർണമെന്റിന് ആതിഥ്യം വഹിക്കും. സൂപ്പർ സ്റ്റുഡിയോ മലപ്പുറം, സബാൻ കോട്ടക്കൽ, റോയൽ ട്രാവൽസ് കോഴിക്കോട്, അൽ മദീന ചെർപ്പുളശ്ശേരി, കെ എം ജി മാവൂർ, യുണൈറ്റഡ് എഫ് സി നെല്ലിക്കുത്ത്, ഉദയ പറമ്പില്പീടിക, ഉഷ എഫ് സി തൃശ്ശൂർ എന്നീ ക്ലബുകൾ ടൂർണമെന്റിന്റെ ഭാഗമാകും.

ബാക്ക് പാസിന്റെ യൂടൂബ് ചാനൽ വഴി തത്സമയം കളി ടെലിക്കാസ്റ്റ് ചെയ്യും.

Img 20230804 Wa0002