സെവൻസിലെ സൂപ്പർ താരം അഡബയോർ അറസ്റ്റിൽ

- Advertisement -

സെവൻസിലെ സൂപ്പർ താരമായ അഡബയോർ എന്ന ഇമ്മാനുവൽ അറസ്റ്റിൽ. വ്യാജ പാസ്പോർട്ട് ഉപയോഗിച്ചാണ് ഇന്ത്യയിൽ എത്തിയത് എന്ന കാരണത്താലാണ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തത്. നാഗ്പൂർ പോലീസാണ് താരത്തെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. നേരത്തെ നാഗ്പൂരിൽ കളിക്കുന്നതിനിടെ വ്യാജ പാസ്പോർട്ട് ആണെന്ന് കണ്ടെത്തി അഡബയോറിനെ അറസ്റ്റ് ചെയ്തിരുന്നു.

അവിടെ നിന്ന് ജാമ്യം ലഭിച്ചപ്പോൾ താരം കടന്നു കളയുകയായിരുന്നു എന്ന് നാഗ്പൂർ പോലീസ് പറഞ്ഞു. സെവൻസിലെ വൻ ക്ലബായ റോയൽ ട്രാവൽസ് കോഴിക്കോടിനു വേണ്ടിയാണ് അഡബയോർ കളിക്കുന്നത്. അവസാന സീസണുകളിൽ റോയൽ ട്രാവൽസിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നായിരുന്നു അഡബയോറർ. കേരളത്തിൽ അഡബയോർ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ എത്തിയ നാഗ്പൂർ പോലീസ് താരത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

അഡബയോറിനെ നാഗ്പൂർ കൊണ്ടു പോയി അവിടെ കോടതിയിൽ ഹാജരാക്കും എന്ന് പോലീസ് പറഞ്ഞു. തന്റെ കയ്യിൽ ഒറിജിനൽ പാസ്പോർട്ട് ഉണ്ട് എന്നാണ് അഡബയോർ പറയുന്നത്. സെവൻസ് ഫുട്ബോളിൽ ഏറെ ആരാധകരുള്ള വിദേശ താരങ്ങളിൽ ഒന്നാണ് അഡബയോർ.

Advertisement