സെവൻസിൽ ഇന്ന് രണ്ട് മത്സരങ്ങൾ

- Advertisement -

സെവൻസിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിന്റെ ഉദ്ഘാടനം ഇന്ന് നടക്കുന്നതോടെ ഇന്ന് മുതൽ രണ്ട് സെവൻസ് മൈതാനങ്ങളിൽ മത്സരം നടക്കും. ഇന്ന് എടത്തനാട്ടുകരയിലെ ഉദ്ഘാടന മത്സരത്തിൽ സ്കൈ ബ്ലൂ എടപ്പാൾ അൽ മിൻഹാൽ വളാഞ്ചേരിയെ നേരിടും. ഇന്നലെ കുപ്പൂത്തിൽ തങ്ങളുടെ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് വളാഞ്ചേരി ഇറങ്ങുന്നത്. സ്കൈ ബ്ലൂ ആവട്ടെ കുപ്പൂത്ത് ടൂർണമെന്റിൽ നിന്ന് പരാജയപ്പെട്ട് പുറത്തായാണ് വരുന്നത്.

ഇന്ന് കുപ്പൂത്തിൽ നടക്കുന്ന പോരാട്ടത്തിൽ ടൗൺ ടീം അരീക്കോർ സോക്കർ ഷൊർണ്ണൂരിനെ നേരിടും. കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിലെ ഏഴാം മത്സരമാകും ഇത്. രാത്രി 8 മണിക്കാണ് മത്സരം നടക്കുക. ഇരു ടീമുകളുടെയും സീസണിൽ ആദ്യ മത്സരമാകും ഇത്. ജയിച്ചു കൊണ്ട് സീസൺ തുടങ്ങാനാകും എന്ന പ്രതീക്ഷയിലാണ് ഇരു ടീമുകളും.

Advertisement