ജയം തുടർന്ന് ടൗൺ എഫ് സി തൃക്കരിപ്പൂർ, കെ ആർ എസ്സിനെയും തോൽപ്പിച്ചു

- Advertisement -

സെവൻസ് അഖിലേന്ത്യാ 2017-18 സീസണിൽ ടൗൺ എഫ് സി തൃക്കരിപ്പൂർ ജയം തുടരുന്നു. ഇന്ന് കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ കെ ആർ എസ് കോഴിക്കോടിനെയും ടൗൺ എഫ് സി തൃക്കരിപ്പൂർ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു തൃക്കരിപ്പൂരിന്റെ വിജയം. കളി ഒപ്പത്തിനൊപ്പം ആയിരുന്ന്യ് എങ്കിലും ഫിനിഷിങ്ങിലെ മികവ് ടൗൺ എഫ് സിക്ക് ജയം നൽകുകയായിരുന്നു.

ആദ്യ പകുതിയിൽ തന്നെ ടൗൺ എഫ് സി തൃക്കരിപ്പൂർ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. കുപ്പൂത്ത് ടൂർണമെന്റിലെ ആദ്യ റൗണ്ടിൽ ശാസ്താ മെഡിക്കൽസിനെയും ടൗൺ എഫ് സി തൃക്കരിപ്പൂർ പരാജയപ്പെടുത്തിയിരുന്നു.

നാളെ കുപ്പൂത്ത് നടക്കുന്ന മത്സരത്തിൽ സ്കൈ ബ്ലൂ എടപ്പാൾ ബെയ്സ് പെരുമ്പാവൂരിനെ നേരിടും.

Advertisement