അഖിലേന്ത്യാ സെവൻസിൽ ഒരേ രാത്രി തന്നെ ഒരേ ടീം രണ്ടു മൂന്നും ഗ്രൗണ്ടുകളിൽ കളിക്ക് ഇറങ്ങുന്നത് പുതിയ കാര്യമല്ല. പക്ഷെ ഇറങ്ങുന്നെടുത്ത് ഒക്കെ വിജയിക്കുക എന്നത് അപൂർവ്വ കാര്യമാണ്. സബാൻ കോട്ടക്കലിന് അവസാന രാത്രി അത്തരത്തിൽ ഒരു അത്ഭുത രാത്രി ആയിരുന്നു. കളിച്ച മൂന്ന് ഗ്രൗണ്ടുകളിൽ ഒരു കിരീടവും രണ്ട് വിജയവുമായി സബാൻ ആഘോഷിച്ചു.
കോട്ടക്കൽ സെവൻസിന്റെ ഫൈനൽ ആയിരുന്നു സബാൻ കോട്ടക്കലിന്റെ പ്രധാന മത്സരം. ലിൻഷാ മണ്ണാർക്കാടിനെ നേരിട്ട ആ മത്സരം 1-1 എന്ന നിലയിൽ അവസാനിക്കുകയും സബാനെയും ലിൻഷയെയും സംയുക്ത ജേതാക്കൾ ആയി പ്രഖ്യാപിക്കുകയും ചെയ്തു.. സബാൻ ഏറ്റവും നിർണായകായി കാണുന്നത് ഈ മത്സരത്തിനായിരുന്നു സബാന്റെ പ്രധാന താരങ്ങൾ എല്ലാം ഇറങ്ങിയത്.
കോട്ടക്കൽ കൂടാതെ തലശ്ശേരിയിലും ബേക്കലിലുമാണ് സബാൻ ഇന്നലെ സബാൻ ഇറങ്ങിയത്. തലശ്ശേരിയിൽ സബാൻ ഫ്രണ്ട്സ് മമ്പാടിനെയാണ് നേരിട്ടത്. അവിടെ പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് സബാൻ ജയിച്ചത്. നിശ്ചിത സമയത്ത് 3-3 എന്നായിരുന്നു അവിടെ സ്കോർ. ബേക്കലിൽ സബാൻ ലക്കി സോക്കർ ആലുവയെ ആണ് നേരിട്ടത്. ടോസിന്റെ ഭാഗ്യത്തിൽ ആയിരുനു അവിടെ ജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. പിന്നീട് പെനാൾട്ടിയിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം ആയതിനാൽ കളി ടോസിൽ എത്തുക ആയിരുന്നു.