സബാന്റെ റെക്കോർഡിലേക്കുള്ള കുതിപ്പ് അവസാനിപ്പിച്ച് ഫ്രണ്ട്സ് മമ്പാട്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സബാൻ കോട്ടക്കൽ ഇന്ന് വിജയിച്ചിരുന്നു എങ്കിൽ അത് സബാന്റെ തുടർച്ചയായ എട്ടാം വിജയം ആകുമായിരുന്നു. അവസാന മൂന്നു സീസണുകളിൽ ഇതുവരെ സബാൻ കോട്ടക്കൽ തുടർച്ചയായി എട്ടു മത്സരങ്ങൾ ജയിച്ചിട്ടില്ലായിരുന്നു. ആ റെക്കോർഡിനും സബാനും ഇടയിൽ ഇന്ന് മണ്ണാർക്കാടിന്റെ മൈതാനത്ത് ഫ്രണ്ട്സ് മമ്പാട് ഉണ്ടായിരുന്നു.

എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിൽ സബാൻ കോട്ടക്കലിനെ ഫ്രണ്ട്സ് മമ്പാട് പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഫ്രണ്ട്സ് മമ്പാടിന്റെ വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. എക്സ്ട്രാ ടൈമിൽ മമ്പാട് വിജയ ഗോൾ കണ്ടെത്തുകയായിരുന്നു. അതോടെ സബാന്റെ റെക്കോർഡ് സ്വപ്നം അവസാനിക്കുകയും ചെയ്തു. സബാൻ കോട്ടക്കൽ ഏഴു തുടർ ജയങ്ങൾക്ക് ശേഷമാണ് ഇന്നത്തെ കളിക്ക് വന്നത് എങ്കിൽ ഫ്രണ്ട്സ് മമ്പാട് ഏഴു തുടർ പരാജയങ്ങൾക്ക് ശേഷമായിരുന്നു ഈ കളിക്ക് എത്തിയത്. പക്ഷെ ഇന്ന് വിജയം മമ്പാടിനൊപ്പം നിന്നു.

നാളെ മണ്ണാർക്കാട് സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം അഭിലാഷ് കുപ്പൂത്തിനെ നേരിടും.