കുപ്പൂത്തിൽ ജയവുമായി റോയൽ ട്രാവൽസ് കോഴിക്കോട്

Newsroom

ഇന്ന് കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് വിജയം. ലക്കി സോക്കർ ആലുവയെ നേരിട്ട റോയൽ ട്രാവൽസ് കോഴിക്കോട് എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്‌. റോയൽ ട്രാവൽസ് കോഴിക്കോടിന്റെ സീസണിലെ രണ്ടാം ജയമാണിത്. ഇതുവരെ റോയൽ ട്രാവൽസ് കോഴിക്കോട് പരാജയം അറിഞ്ഞിട്ടില്ല. മറുവശത്ത് ലക്കി സോക്കർ ആലുവയുടെ ആദ്യ തോൽവിയുമായിരുന്നു ഇത്.

നാളെ കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ അൽ മിൻഹാൽ വളാഞ്ചേരി സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ നേരിടും.