സെവൻസിന്റെ ലോകകപ്പ് എന്ന് അറിയപ്പെടുന്ന കൊയപ്പ അഖിലേന്ത്യാ സെവൻസ് കിരീടം റോയൽ ട്രാവൽസ് കോഴിക്കോട് സ്വന്തമാക്കി. ഇന്ന് കൊടുവള്ളിയിൽ നടന്ന ഫൈനലിൽ സബാൻ കോട്ടക്കലിനെ തോൽപ്പിച്ച് ആണ് റോയൽ ട്രാവൽസ് കോഴിക്കോട് കിരീടം നേടിയത്.

ഇന്ന് നടന്ന ഫൈനലിൽ നിശ്ചിത സമയത്ത് കളി ഗോൾ രഹിതമായിരുന്നു. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ റോയൽ ട്രാവൽസ് വിജയിക്കുക ആയിരുന്നു. സെമി ഫൈനലിൽ ഫിറ്റ്വെൽ കോഴിക്കോടിനെ തോൽപ്പിച്ച് ആയിരുന്നു റോയൽ ട്രാവൽസ് ഫൈനലിൽ എത്തിയത്. റോയൽ ട്രാവൽസിന്റെ സീസണിലെ ആദ്യ കിരീടമാണിത്.