ത്രില്ലറിന് ഒടുവിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് ജയം

Newsroom

വമ്പൻ പോരാട്ടത്തിന് ഒടുവിൽ ഇന്ന് റോയൽ ട്രാവൽസ് കോഴിക്കോടിന് വിജയം. ഇന്ന് വലിയാലുക്കൽ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ അഭിലാഷ് കുപ്പൂത്തിനെയാണ് റോയൽ ട്രാവൽസ് കോഴിക്കോട് തോൽപ്പിച്ചത്. ആറു ഗോളുകൾ പിറന്ന മത്സരത്തിൽ നിശ്ചിത സമയത്ത് വിജയികളെ കണ്ടെത്താൻ ആയില്ല. 3-3 എന്നായിരുന്നു സ്കോർ. തുടർന്ന് കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തുകയും അവിടെ റോയൽ ട്രാവൽസ് കോഴിക്കോട് വിജയിക്കുകയുമായിരുന്നു. സീസണിൽ ഇത് രണ്ടാം തവണയാണ് റോയൽ ട്രാവൽസ് കോഴിക്കോട് അഭിലാഷിനെ പരാജയപ്പെടുത്തുന്നത്.

നാളെ വലിയാലുക്കൽ സെവൻസിൽ മെഡിഗാഡ് അരീക്കീട് ശാസ്താ മെഡിക്കൽസിനെ നേരിടും.