വണ്ടൂർ അഖിലേന്ത്യാ സെവൻസിൽ റഫറിമാരും ഫിഫാ മഞ്ചേരി താരങ്ങളും തമ്മിൽ നടന്ന സംഘർഷത്തിൽ നടപടികളുമായി സെവൻസ് ഫുട്ബോൾ അസോസിയേഷൻ. സംഘട്ടനത്തിൽ ഏർപ്പെട്ടവരെ എല്ലാം വിലക്കാൻ ആണ് ഇപ്പോൾ തീരുമാനം ആയിരിക്കുന്നത്.
എസ് എഫ് എയുടെ ഔദ്യോഗിക പ്രസ്താവന;
19- 1 – 2023 ന് SFA വണ്ടൂർ ടൂർണ്ണമെന്റിൽ ഫിഫ മഞ്ചേരി ടൗൺ ടീം അരീകോട് മത്സരത്തിൽ വെച്ച് ഫിഫയുടെ കളിക്കാരൻ റിൻഷാദും റഫറിമാരും തമ്മിൽ കൈയ്യേറ്റം നടത്തി ടൂർണ്ണമെന്റിനും അസോസിയേഷനും അപമാനമുണ്ടാക്കിയ സാഹചര്യം സൃഷ്ടിച്ചതിനാൽ റിൻഷാദിനെ ഫിഫയുടെ നാളെ മുതലുള്ള [22-01-2023] ആദ്യ 4 മത്സരങ്ങളിൽ നിന്നും മാറ്റി നിർത്താനും, 2000 രൂപ പിഴ ഈടാക്കുവാനും, കളിക്കാരനെ മർദ്ദിക്കുകയും സോഷ്യൽ മീഡിയയിലൂടെ സംഘടന കാര്യങ്ങൾ ഷെയർ ചെയ്യുകയും ചെയ്തതിന് റഫറിയായ ഷിഹാബിനും [സെന്റർ റഫറി] 2, ഷാനവാസ് [ലൈൻ റഫറി ] എന്നിവരെ നാളെ മുതൽ 7 ദിവസം ഒരു ഗ്രൗണ്ടിലും മത്സരങ്ങൾ നിയന്ത്രിക്കാൻ പാടില്ല എന്നും, ഓരോരുത്തരുട്ർ കയ്യിൽ നിന്നും 2000 രൂപ വീതം പിഴയും ഈടാക്കുവാനും തീരുമാനമെടുത്തു.
എന്ന് പ്രസിഡന്റ് – ശ്രീ.കെ.എം. ലെനിൻ
ജനറൽ സെക്രട്ടറി – ശ്രീ മുഹമ്മാദ് അഷറഫ് [ ബാവ ]
സെവൻസ് ഫുട്ബോൾ അസോസിയേഷൻ [ SFA ]
ഈ നടപടികൾ സെവൻസ് ഫുട്ബോളിൽ അടുത്ത കാലത്തായി നടന്നു വരുന്ന അനിഷ്ട സംഭവങ്ങൾ കുറയ്ക്കാൻ സഹായിക്കും എന്നാണ് ഫുട്ബോൾ പ്രേമികൾ വിശ്വസിക്കുന്നത്.
Story Highlight: Disciplinary action taken by Sevens football association for altercation between player and referee.