ഫിലിപ്പിന്റെ ഹാട്രിക്കിൽ റോയൽ ട്രാവൽസിനെ ഫിഫാ മഞ്ചേരി തകർത്തു

Newsroom

മഞ്ചേരി അഖിലേന്ത്യാ സെവൻസിലെ സെമി ഫൈനലിൽ ഫിഫാ മഞ്ചേരിക്ക് തകർപ്പൻ ജയം. ഇന്നലെ സീസണിൽ മികച്ച ഫോമിലുള്ള റോയൽ ട്രാവൽസ് എഫ് സിയെ നേരിട്ട ഫിഫാ മഞ്ചേരി എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. തിങ്ങി നിറഞ്ഞ ഗ്യാലറിക്കു മുന്നിൽ സ്വന്തം നാട്ടിൽ ഫിഫ മഞ്ചേരി പ്രതാപകാലത്തെ ഓർമ്മിപ്പിക്കുന്ന തരത്തിൽ ഉള്ള പ്രകടനമാണ് കാഴ്ചവെച്ചത്.

തുടക്കത്തിൽ തന്നെ ഫിലിപ്പിലൂടെ ഫിഫാ മഞ്ചേരി ലീഡ് എടുത്തു. ബ്ലാക്ക് പ്രത്യാക്രമണങ്ങൾ നടത്തി എങ്കിലും ഒന്നും ഫിഫ ഡിഫൻസിനെ ഭേദിക്കാൻ കരുത്തുള്ളതായിരുന്നില്ല. രണ്ടാം പകുതിയിൽ രണ്ടു തവണ കൂടെ റോയലിന്റെ വല കുലുക്കി ഫിലിപ്പ് ഹാട്രിക്ക് തികച്ചതോടെ റോയലിന്റെ പതനം പൂർത്തിയായി.

മത്സരത്തിനിടെ റോയലിന്റെ സ്ട്രൈക്കർ അഡബയോർ മോശം ഫൗളിന് ചുവപ്പ് കണ്ട് കളം വിട്ടു. ഏഴായിരത്തിലധികം ആൾക്കാരാണ് ഇന്നലെ മത്സരം കാണാൻ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial