പാണ്ടിക്കാട് ഇന്ന് കലാശപോരാട്ടം

- Advertisement -

പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ ഇന്ന് കലാശ പോരാട്ടം. ഇന്ന് നടക്കുന്ന ഫൈനലിൽ ഉഷാ തൃശ്ശൂരും മെഡിഗാഡ് അരീക്കോടുമാണ് ഏറ്റുമുറ്റുന്നത്. ഇന്നലെ അവസാന സെമി ലീഗ് പോരാട്ടം സമനിലയിൽ അവസാനിച്ചതോടെ ഉഷാ തൃശ്ശൂർ അഞ്ചു പോയന്റുമായി ഫൈനലിൽ എത്തിയിരുന്നു. ആറു പോയന്റുമായാണ് മെഡിഗാഡ് ഫൈനലിൽ എത്തിയത്.

സീസണിലെ ആദ്യ കിരീടമാണ് മെഡിഗാഡ് അരീക്കോട് ലക്ഷ്യമിടുന്നത്. ഇതിനു മുമ്പ് ഒരു ഫൈനലിൽ മെഡിഗാഡ് കളിച്ചിട്ടുണ്ട് എങ്കിലും വിജയിക്കാൻ ആയിരുന്നില്ല. സീസണിലെ അഞ്ചാം കിരീടമാണ് ഉഷ ലക്ഷ്യമിടുന്നത്. ഇതുവരെ കളിച്ച എല്ലാ ഫൈനലിലും കിരീടം നേടിയ ടീമാണ് ഉഷാ തൃശ്ശൂർ.

Advertisement