പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ നടന്ന ആവേശ പോരാട്ടത്തിൽ അൽ മിൻഹാൽ വളാഞ്ചേരിക്ക് വിജയം. ഇന്ന് പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ അൽ ശബാബ് തൃപ്പനച്ചിയെ ആണ് അൽ മിൻഹാൽ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് അൽ മിൻഹാൽ നേടിയത്. നാളെ പാണ്ടിക്കാട് സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഉഷാ തൃശ്ശൂരിനെ നേരിടും.