ജയം തുടർന്ന് ലക്കി സോക്കർ ആലുവ, തളിപ്പറമ്പിൽ സെമിയിൽ

ലക്കി സോക്കർ ആലുവ അവരുടെ തുടർജയങ്ങൾ തുടരുകയാണ്. ഇന്നലെ ഒതുക്കുങ്ങലിൽ ഉയർത്തിയ ന്യൂകാസിൽ ലക്കി സോക്കർ ആലുവ ഇന്ന് ഇറങ്ങിയത് തളിപ്പറമ്പിന്റെ മൈതാനത്ത് ആയിരുന്നു. തളിപ്പറമ്പിൽ ക്വാർട്ടർ പോരാട്ടത്തിൽ അമിസാദ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ നേരിട്ട ലക്കി സോക്കർ ഇന്നും ജയം സ്വന്തമാക്കുക ആയിരുന്നു.

ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ലക്കി സോക്കറിന്റെ വിജയം. ലക്കി സോക്കർ ആലുവയുടെ തുടർച്ചയായ എട്ടാം ജയമാണിത്. സീസൺ തുടക്കത്തിൽ എടത്തനാട്ടുകരയിൽ സൂപ്പറിനോടേറ്റ പരാജയത്തിന് മറുപടി കൂടിയായി ലക്കി സോക്കറിന്റെ ഇന്നത്തെ പ്രകടനം.

കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടന്ന പോരാട്ടത്തിൽ എ വൈ സി ഉച്ചാരക്കടവ് ടൗൺ എഫ് സി തൃക്കരിപ്പൂരിനെ തോൽപ്പിച്ചു. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു എ വൈ സിയുടെ ജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version