മൊറയൂർ സെവൻസിൽ അടിയോ അടി, താരങ്ങൾ ആശുപത്രിയിൽ

- Advertisement -

മൊറയൂർ അഖിലേന്ത്യാ സെവൻസിന്റെ മൂന്നാം ദിവസം സംഘട്ടനത്തിൽ കലാശിച്ചു. ഇന്ന് മെഡിഗാഡ് അരീക്കോടും ഫ്രണ്ട്സ് മമ്പാടും തമ്മിൽ നടന്ന മത്സരമാണ് കയ്യാംകളിയിൽ എത്തിയത്. ഒരു ഓഫ് സൈഡ് ഗോളുമായി ബന്ധപ്പെട്ട് നടന്ന പ്രശ്നത്തിൽ താരങ്ങൾ റഫറിയെ മർദ്ദിക്കുകയും ഇതിൽ പ്രകോപിതരായ നാട്ടുകാർ താരങ്ങളെ മർദ്ദിക്കുകയുമായിരുന്നു.

നിരവധി താരങ്ങൾക്ക് മർദ്ദനത്തിൽ പരിക്കേറ്റു. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരങ്ങൾ. മത്സരം രണ്ടിനെതിരെ 5 ഗോളുകൾക്ക് മെഡിഗാഡ് അരീക്കോട് വിജയിച്ചു. കളിയുടെ അവസാനം മർദ്ദനമേറ്റ താരങ്ങൾ ഇല്ലാതെ ആയിരുന്നു ഫ്രണ്ട്സ് മമ്പാട് കളിച്ചത്. സംഘാടകർ അടക്കം താരങ്ങളെ മർദ്ദിച്ചെന്നാണ് താരങ്ങൾ ആരോപിക്കുന്നത്. ഈ വിഷയത്തിൽ സെവൻസ് ഫുട്ബോൾ അസോസിയേഷൻ വല്ല നടപടിയും എടുക്കുമോ എന്നും കണ്ടറിയണം.

നാളെ മൊറയൂർ സെവൻസിൽ ലക്കി സോക്കർ ആലുവ മെഡിഗാഡ് അരീക്കോടിനെ നേരിടും.

Advertisement