മഴക്കാല ഫുട്ബോൾ, ന്യൂസ്റ്റാർ വലമ്പൂരിന് പെനാൾട്ടിയിൽ വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മങ്കടയിൽ നടക്കുന്ന മഴക്കാല സെവൻസിൽ ഫ്ലമിംഗോ ക്ലബ് ഏലച്ചോല അവതരിപ്പിക്കുന്ന ബൂട്ടില്ലാത്ത ടൂർണമെന്റിൽ ഇന്ന് ന്യൂസ്റ്റാർ വലമ്പൂർ വിജയിച്ചു. പെനാൾട്ടി ഷൂട്ടൗട്ടിൽ ഓസ്കാർ കരിമ്പനകുണ്ടിനെയാണ് ന്യൂസ്റ്റാർ വലമ്പൂർ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. പെനാൾട്ടിയിൽ 5-3ന് ന്യൂസ്റ്റാർ ജയിക്കുകയായിരുന്നു‌. നാളെ ബൂട്ട് ഇല്ലാത്ത ടൂർണമെന്റിൽ 21 ബി സി ഏലച്ചോല ഹണ്ടേഴ്സ് ചോഴിപ്പടിയെ നേരിടും.

കെ എഫ് സി ക്ലബ് കൂട്ടിൽ സംഘടിപ്പിക്കുന്ന ബൂട്ട് ധരിക്കാവുന്ന ടൂർണമെന്റിൽ ഇന്ന് സൂപ്പർ ബോയ്സ് ഒട്ടുപാറ ഫ്രണ്ട്സ് കടന്നമണ്ണയെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു വിജയം. നാളെ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കാവുങ്ങൽ ജൂനിയർ വേങ്ങൂരിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial