മെട്ടമ്മൽ ബ്രദേഴ്സ് മെട്ടമ്മൽ ഫുട്ബോൾ അക്കാദമി ഉദ്ഘാടനം ഇന്ന്

newsdesk

Download the Fanport app now!
Appstore Badge
Google Play Badge 1

ഉത്തര മലബാറിലെ പ്രമുഖ ഫുട്ബോൾ ക്ലബായ മെട്ടമ്മൽ ബ്രദേർസ് മെട്ടമ്മൽ സോക്കർ ഇറ്റാലിയൻ സ്റ്റൈലുമായി (SIS) ചേർന്ന് ഫുട്ബോൾ അക്കാദമി രൂപീകരിക്കുന്നു. മികവ് തെളിയിക്കുന്ന കുട്ടികൾക്ക് വിദേശ പരിശീലകരുടെ ശിക്ഷണത്തിൽ മികവുറ്റ രീതിയിൽ പരിശീലനം നൽകി രാജ്യത്തിന് സമർപ്പിക്കുകയാണ് മെട്ടമ്മൽ ബ്രദേർസിന്റെ ലക്ഷ്യം. കാസർഗോഡ് ജില്ലയിലെ ഫുട്ബോൾ ഗ്രാമമായ ത്രിക്കരിപ്പൂർ കേന്ദ്രീകരിച്ചാണ് അക്കാദമി പ്രവർത്തനമാരംഭിക്കുനത്.

ഇന്ന് വൈകിട്ട് 6 മണിക്ക് തൃക്കരിപ്പൂർ നടക്കാവ് സിന്തറ്റിക് സ്റ്റേഡിയത്തിൽ വെച്ചാണ് അക്കാദമിയുടെ ഉദ്ഘാടനം നടക്കുക‌.

തികച്ചും അന്താരാഷ്ട്ര നിലവാരത്തിൽ വിദേശ പരിശീലകരുടെ നിയന്ത്രണത്തിലാണ് MBM FA സ്ഥാപിക്കുന്നത്. ഇറ്റാലിയൻ ക്ലബുകളായ ACF ഫിയറന്റീനയുടെയും, എംപോളി FC യുടെയും ഗ്രാസ്റൂട്ട് ലെവൽ കോച്ചുമാരായ Mirko Mazzantini ,Simone Bombardieri എന്നിവരുടെ മേൽനോട്ടത്തിലാവും കോച്ചിങ് പുരോഗമിക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി അക്കാദമികൾ സ്ഥാപിച്ചിട്ടുള്ള Soccer Italian Style ആദ്യമായിട്ടാണ് ഇന്ത്യയിലെത്തുന്നത്.

6 വയസ്സ് മുതൽ 16 വയസ്സ് വരെയുള്ള കുട്ടികൾക്കായ് U-10, U-12, U-14, U-16 എന്നീ വിഭാഗങ്ങളിലായാണ് ആദ്യ ഘട്ടത്തിൽ കോച്ചിങ് നൽകുന്നത്. അക്കാദമിയിൽ കഴിവ് തെളിയിക്കുന്ന കുട്ടികൾക്ക് UAE, ചൈന, സ്പെയിൻ തുടങ്ങിയ വിദേശ രാജ്യങ്ങളിലുള്ള ടൂർണമെൻറുകളിൽ പങ്കെടുക്കാനുള്ള അവസരം MBM FA ഒരുക്കുന്നു. സോക്കർ ഇറ്റാലിയയുടെ കരിക്കുലമാണ് അക്കാദമി പിന്തുടരുക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
8078802313
www.mbmfootballacademy.com

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial