മഞ്ചേരിയിൽ മെഡിഗാഡ് അരീക്കോടിന് വിജയം. ഇന്നലെ മഞ്ചേരി സെവൻസിൽ ഫ്രണ്ട്സ് മമ്പാടിനെയാണ് മെഡിഗാഡ് അരീക്കോട് പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് മെഡിഗാഡ് അരീക്കോട് വിജയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ തുവ്വൂർ സെമി ഫൈനലുകൾ ദയനീയ പ്രകടനം കാഴ്ചവെച്ചിരുന്ന ഫ്രണ്ട്സ് മമ്പാട് അതേ പ്രകടനം തന്നെയാണ് മഞ്ചേരിയിലും കാഴ്ചവെച്ചത്.
ഇന്ന് മഞ്ചേരി സെവൻസിൽ അൽ മിൻഹാൽ കെ ആർ എസ് കോഴിക്കോടിനെ നേരിടും.













