മങ്കടയിൽ അൽ മിൻഹാലിനോട് കണക്ക് തീർത്ത് സബാൻ കോട്ടക്കൽ

Newsroom

മങ്കട അഖിലേന്ത്യാ സെവൻസിൽ സബാൻ കോട്ടക്കലിന് വിജയം. ഇന്ന് നടന്ന പോരാട്ടത്തിൽ അൽ മിൻഹാലിനെ ആണ് സബാൻ കോട്ടക്കൽ തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സബാൻ കോട്ടക്കലിന്റെ വിജയം. ഇന്നലെ അപ്രതീക്ഷിതമായി പരാജയപ്പെട്ട സബാൻ നേരെ വിജയ ട്രാക്കിലേക്ക് കയറുന്നതാണ് ഇന്ന് കണ്ടത്. അൽ മിൻഹാലിനെതിരായ ജയം സബാന് ഒരു കണക്ക് തീർക്കൽ കൂടിയാണ്.അവസാനം ഇരുവരും വലിയാലുക്കലിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ സബാനെ അൽ മിൻഹാൽ തോൽപ്പിച്ചിരുന്നു.

നാളെ മങ്കട അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ എഫ് സി പെരിന്തൽമണ്ണയെ നേരിടും.