മഞ്ചേരിയിൽ കിരീടം തേടി കെ ആർ എസ് കോഴിക്കോടും ജവഹർ മാവൂരും ഇന്ന് ഇറങ്ങും

സെവൻസ് ഫുട്ബോൾ സീസണിലെ 25ആം ഫൈനൽ ഇന്ന് മഞ്ചേരിയുടെ മൈതാനത്ത് നടക്കും. മഞ്ചേരി അഖിലേന്ത്യാ സെവൻസിന്റെ ഫൈനലിൽ കെ ആർ എസ് കോഴിക്കോടും ജവഹർ മാവൂരുമാണ് ഇന്ന് ഏറ്റുമുട്ടുന്നത്. സെമി ലീഗിൽ സ്കൈ ബ്ലൂ എടപ്പാളിനെയും ഫിഫാ മഞ്ചേരിയേയും പിറകിൽ ആക്കിയാണ് ഇരു ടീമുകളും ഫൈനലിലേക്ക് കടന്നത്.

സീസണിലെ ആദ്യ കിരീടമാണ് കെ ആർ എസ് കോഴിക്കോട് ലക്ഷ്യമിടുന്നത്. ഒതുക്കുങ്ങൽ സെവൻസിൽ ഫൈനലിൽ കിരീടം കൈവിട്ട കെ ആർ എസ് കോഴിക്കോടിന് ഇവിടെയും അങ്ങനെയൊരു നിരാശ താങ്ങാൻ ആവില്ല. സീസണിലെ രണ്ടാം കിരീടമാണ് ജവഹർ മാവൂർ ലക്ഷ്യമിടുന്നത്.

Previous articleജർമ്മനിയെ സമനിലയിൽ തളച്ച് സെർബിയ
Next articleയോ-യോ ടെസ്റ്റില്‍ വലിയ കാര്യമില്ലെന്ന് പറഞ്ഞ് ചെന്നൈ സൂപ്പര്‍ കിംഗ്സ്