അൽ മദീന ചെർപ്പുളശ്ശേരി അവസാനം വിജയ വഴിയിൽ. ഇന്ന് കോളിക്കടവ് അഖിലേന്ത്യാ സെവൻസിൽ ആയിരുന്നു അൽ മദീനയുടെ വിജയം. ഹണ്ടേഴ്സ് കൂത്തുപറമ്പിനെയാണ് അൽ മദീന തോൽപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു അൽ മദീനയുടെ വിജയം. അവസാന ഏഴു മത്സരങ്ങളായി വിജയം ഇല്ലാതെ നിൽക്കുകയായിരുന്നു അൽ മദീന.
നാളെ കോളിക്കടവിൽ നടക്കുന്ന മത്സരത്തിൽ കെ ആർ എസ് കോഴിക്കോട് ഹിറ്റാച്ചി തൃക്കരിപ്പൂരിനെ നേരിടും.













