കൊയപ്പ സെവൻസ്, ഫിഫ മഞ്ചേരിയെ ആദ്യ റൗണ്ടിൽ തന്നെ പുറത്താക്കി കെ ആർ എസ് കോഴിക്കോട്

Newsroom

Picsart 23 01 26 22 31 41 849
Download the Fanport app now!
Appstore Badge
Google Play Badge 1

കൊയപ്പ സെവൻസ് ടൂർണമെന്റിന്റെ അഞ്ചാം ദിവസം വലിയ അട്ടിമറി തന്നെ കണ്ടു എന്ന് പറയാം. ഇന്ന് കെആർഎസ് കോഴിക്കോട് 2-0 എന്ന സ്കോറിന് സെവൻസിൽ വലിയ പേരായ ഫിഫ മഞ്ചേരിയെ പരാജയപ്പെടുത്തി. കൊടുവള്ളി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വൻ ജനാവലിയാണ് ഇന്ന് കളി കാണാൻ എത്തിയത്, ഗാലറി നിറഞ്ഞതിനാൽ നിരവധി പേർ സൈഡ് ലൈനിൽ പോലും ഇരുന്നു കളികാണുന്നുണ്ടായിരുന്നു.

കൊയപ്പ സെവൻസ് 23 01 26 22 31 29 078

ഇരുടീമുകളും നിയന്ത്രണം സ്ഥാപിക്കാൻ ശ്രമിക്കുന്നത് കൊണ്ട് തന്നെ അതിവേഗതയോടെയാണ് മത്സരം ആരംഭിച്ചത്. 27-ാം മിനിറ്റിൽ സഹജാസ് നേടിയ ഗോളിൽ കെആർഎസ് കോഴിക്കോട് ലീഡ് എടുത്തു. ആദ്യ പകുതി കെ ആർ എസ് കോഴിക്കോടിന് അനുകൂലമായി 1-0ന് അവസാനിച്ചു.

രണ്ടാം പകുതിയിൽ ഫിഫ മഞ്ചേരി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും കെആർഎസ് കോഴിക്കോട് ആത്മവിശ്വാസത്തോടെ കളി നിയന്ത്രിച്ചു. 50-ാം മിനിറ്റിൽ കണ്ണായി കെആർഎസ് കോഴിക്കോടിന്റെ ലീഡ് ഇരട്ടിയാക്കി, തന്റെ ടീമിന്റെ വിജയവും ഈ ഗോളോടെ കണ്ണായി ഉറപ്പിച്ചു.

ഫിഫ മഞ്ചേരി 23 01 26 22 30 08 160

ഫിഫ മഞ്ചേരിക്ക് ഗോൾ കണ്ടെത്താൻ കഴിയാതെ വന്നതോടെ മത്സരം 2-0ന് ജയിച്ചു കൊണ്ട് കെആർഎസ് കോഴിക്കോട് ടൂർണമെന്റിന്റെ അടുത്ത റൗണ്ടിലേക്ക് മുന്നേറി. ഫിഫ മഞ്ചേരി ആദ്യ റൗണ്ടിൽ തന്നെ പുറത്താവുകയും ചെയ്തു. കൊയപ്പയിൽ നാളത്തെ മത്സരത്തിൽ ഉഷ തൃശ്ശൂരും ലിൻഷാ മണ്ണാർക്കാടും ഏറ്റുമുട്ടും.