കൊയപ്പ സെവൻസ് സെമിയിൽ ആദ്യ പാദത്തിൽ സ്കൈബ്ലൂ എടപ്പാളിനെതിരെ 4-1ന് ജയിച്ച് ജിംഖാന തൃശൂർ. ആൽബെറികിന്റെ ഹാട്രിക്ക് ആണ് ജിംഖാന തൃശ്ശൂരിന് ഇന്ന് കരുത്തായത്. ഹാട്രിക്കിന് ഒപ്പം ഒരു അസിസ്റ്റും ആൽബെറിക് ഇന്ന് കൊടുവള്ളിയിൽ നൽകി.
പതിമൂന്നാം മിനിറ്റിൽ സിറാജിന്റെ അസിസ്റ്റിൽ നിന്ന് അൽബെറിക് ജിംഖാനയുടെ സ്‌കോറിങ് തുറന്നതോടെ മത്സരം ജിംഖാനയുടെ വഴിയിലായി. ഏഴു മിനിറ്റിനുശേഷം, അൽബെറിക് മറ്റൊരു മികച്ച ഷോട്ടിലൂടെ ലീഡ് ഇരട്ടിയാക്കി, ഇത്തവണ ഡെക്കോയുടെ ആയിരുന്നു അസിസ്റ്റ്.
28-ാം മിനിറ്റിൽ സിറാജിന്റെ പാസിൽ നിന്ന് ആൽബെറിക് തന്റെ ഹാട്രിക് തികച്ചു, ജിംഖാന 3-0 ന് ലീഡിലെത്തി. 31-ാം മിനിറ്റിൽ സ്‌കൈബ്ലൂ ഒരു ഗോൾ മറുപടി നൽകി. ക്രിസ്റ്റിയുടെ പാസിൽ നിന്ന് അഷിൻ മാലിക് ആണ് വലകുലുക്കിയത്. 61-ാം മിനിറ്റിൽ അൽബെറിക്കിന്റെ അസിസ്റ്റിൽ സിറാജ് ഗോൾ നേടിയതോടെ ജിംഖാന വിജയം ഉറപ്പിച്ചു.
ഫെബ്രുവരി 15-ന് ആകും രണ്ടാം പാദ സെമി. നാളെ കൊയപ്പയിൽ സബാനും ലിൻഷയും സെമിയിൽ ഏറ്റുമുട്ടും.