കണ്ണൂർ കാസർഗോഡ് ഫുട്ബോൾ യൂണിറ്റി നിലവിൽ വന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പയ്യന്നൂര്‍ : കണ്ണൂർ കാസര്‍ഗോഡ് മേഖല യിലെ പ്രാദേശിക ടീമുകളെ അവരുടെ സ്വന്തം പേരില്‍ കളത്തില്‍ കളിക്കാനുള്ള സംവിധാനം കൊണ്ടു വരുക എന്ന ബോധത്തോടെ നിലവില്‍ വരുന്ന സംഘടനാ ആണ് കണ്ണൂര്‍ കാസര്‍ഗോഡ് ഫുട്ബോൾ യൂണിറ്റി.

വർഷങ്ങൾ പാരമ്പര്യമുള്ള, ജില്ലാ സംസ്ഥാന സന്തോഷ് ട്രോഫി എന്നിവ കൂടാതെ ഇന്ത്യൻ ക്യാമ്പിലേക്ക് വരെ കളിക്കാരെ സംഭാവന ചെയ്ത പ്രാദേശിക ടീമുകളുടെ നിലനിൽപ്പ് ചോദ്യം ചെയ്തു കൊണ്ട് ഇന്ന് അരങ്ങേറിക്കൊണ്ടിരിക്കുന്ന പണക്കൊതിയിൽ പൊതിഞ്ഞ ടൂർണമെന്റുകൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകികൊണ്ട് കണ്ണൂർ കാസർഗോഡ് ജില്ലകളിലെ സെവൻസ് ഫുട്ബോളിൽ ജനസമ്മതിയാൽ നിറഞ്ഞു നിൽക്കുന്ന ടീമുകളോടൊപ്പം ഇരുപത്തിനാലോളം ശക്തമായ അടിത്തറയുള്ള പ്രാദേശികമായ ടീമുകളേയും ഉൾപ്പെടുത്തിയാണ് പുതുതായി രൂപം കൊണ്ട സംഘടന പ്രവർത്തിക്കുക.

പ്രദേശിക കളിക്കാരെ ഉൾപ്പെടുത്തി, ലക്ഷങ്ങൾ ചിലവഴിക്കാതെ സ്വന്തം ക്ലബ്ബിന്റെ നാമത്തിൽ ടൂർണമെന്റിൽ പങ്കെടുപ്പിക്കണമെന്ന നീണ്ടകാലത്തെ പ്രശ്നത്തിനാണ് ഇതോടെ അറുതി വരുന്നത്. പ്രധാനമായും മേഖലയിലെ 3 കളിക്കാര്‍ എങ്കിലും ഓരോ ടീമിലും ഉണ്ടാവണം ആദ്യ ഘട്ടമെന്ന നിലയിൽ നവംബർ, ഡിസംബർ മാസത്തിൽ ആറു ടൂര്ണമെന്റുകൾ നടക്കും. കണ്ണൂർ കാസർഗോഡ് ജില്ലകളിലെ കഴിഞ്ഞ വർഷങ്ങളിൽ ജനശ്രദ്ധ ആകർഷിച്ച ടൂർണമെന്റ് സംഘടിപ്പിച്ച പ്രധാന ടൂർണമെന്റ് കമ്മിറ്റികളുടെ ടൂർണമെന്റ് ഉൾപ്പെടെ ഇരുപത്തിരണ്ടോളം ടൂർണമെന്റുകൾ
2019-20 സീസണിൽ ഉണ്ടാകും.
സാധാരണ കേരളത്തില്‍ കണ്ടു വരുന്ന സെവന്‍സ് ഫുട്ബോൾ പോലെ ലൈബീരിയ നൈജീരിയ തുടങ്ങിയ വിദേശ താരങ്ങളും പ്രാദേശിക താരങ്ങളും അടങ്ങിയ ടീം ലൈന്‍ അപ്പ് തന്നെ ആണ് ഓരോ ടീമും ഒരുക്കി വരുന്നത്. ഇതിലൂടെ കാണികൾക്ക് മികച്ച കളി കാണാനുള്ള ഒരു അവസരം കൂടി ആണ് ഒരുങ്ങി വരുന്നത്.

നിലവിൽ വന്ന പുതിയ സംഘടനയുടെ വിപുലമായ സമ്മേളനം സെപ്റ്റംബർ ആദ്യ വാരത്തിൽ ഉണ്ടാകും സമ്മേളനത്തിൽ സംഘടനയുടെ പുതിയ ഭാരവാഹികളെയും, ടീമുകളെയും ടൂർണമെന്റ് കമ്മിറ്റികളെയും, ടൂർണമെന്റ് തീയതികളും പ്രഖ്യാപിക്കും എന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.