കാദറലി സെവൻസ്; ലിൻഷയ്ക്ക് മറ്റൊരു വൻ വിജയം!!

പെരിന്തൽമണ്ണ കാദറലി സെവൻസിൽ ലിൻഷാ മണ്ണാർക്കാടിന് മറ്റൊരു വൻ വിജയം. ഇന്ന് രണ്ടാം റൗണ്ടിൽ സ്കൈ ബ്ലൂ എടപ്പാളിനെ നേരിട്ട ലിൻഷ മണ്ണാർക്കാട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലിൻഷ വിജയിച്ചത്. ആദ്യ 15 മിനുട്ടിൽ തന്നെ ലിൻഷ മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. ജിൻഷാദ്, സഫ്വാൻ എന്നിവർ ലിൻഷക്ലായി വല കുലുക്കി. ടുട്ടു ആണ് സ്കൈ ബ്ലൂവിന്റെ ആശ്വാസ ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ ലിൻഷാ മണ്ണാർക്കാട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് സൂപ്പർ സ്റ്റുഡിയോയെ പരാജയപ്പെടുത്തിയിരുന്നു.
നാളെ പെരിന്തൽമണ്ണയിൽ നടക്കുന്ന മത്സരത്തിൽ ലക്കി സോക്കർ ആലുവ ഫ്രണ്ട്സ് മമ്പാടിനെ നേരിടും.