കാടപ്പടിയിൽ ഫിഫാ മഞ്ചേരിയെ മലർത്തിയടിച്ച് ഫ്രണ്ട്സ് മമ്പാടിന് കിരീടം

- Advertisement -

കാടപ്പടി അഖിലേന്ത്യാ സെവൻസിന്റെ ഫൈനൽ വിജയിച്ച് ഫ്രണ്ട്സ് മമ്പാട് കിരീടം സ്വന്തമാക്കി. ഫൈനലിൽ ഇന്ന് ശക്തരായ ഫിഫാ മഞ്ചേരിയെ തകർത്താണ് ഫ്രണ്ട്സ് മമ്പാട് കിരീടം നേടിയത്. പെനാൾട്ടി ഷൂട്ടൗട്ടിലൂടെ ജയിച്ചായിരുന്നു മമ്പാടിന്റെ കിരീട നേട്ടം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. എന്നാൽ പെനാൾട്ടി ഷൂട്ടൗട്ടിലെ മികവ് മമ്പാടിന് കിരീടം നൽകി.

അവസാന ആറു മത്സരങ്ങളായി പരാജയം അറിയാതെ കുതിക്കുകയായിരുന്ന ഫിഫയാണ് ഇന്ന് മമ്പാടിന്റെ കരുത്തിന് മുന്നിൽ മുട്ടുകുത്തിയത്. ഫ്രണ്ട്സ് മമ്പാടിന്റെ സീസണിലെ ആദ്യ കിരീടമാണിത്. സെമി ഫൈനലിൽ മെഡിഗാഡ് അരീക്കോടിനെ തോൽപ്പിച്ച് ആണ് ഫ്രണ്ട്സ് മമ്പാട് ഫൈനലിലേക്ക് കടന്നത്.

Advertisement