കടലുണ്ടിയിൽ ആദ്യ ജയം ഫ്രണ്ട്സ് മമ്പാടിന്

Newsroom

കടലുണ്ടി അഖിലേന്ത്യാ സെവൻസിന് ഇന്ന് തുടക്കമായി. സെവൻസിന്റെ ഉദ്ഘാടന മത്സരത്തിൽ ഫ്രണ്ട്സ് മമ്പാട് ആണ് വിജയവുമായി മുന്നേറിയത്. ഇന്ന് കടലുണ്ടിൽ എഫ് സി തൃക്കരിപ്പൂരിനെ ആണ് ഫ്രണ്ട്സ് മമ്പാട് പരാജപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മമ്പാടിന്റെ വിജയം. നാളെ കടലുണ്ടി സെവൻസിൽ ഫിറ്റ്വെൽ കോഴിക്കോട് ടൗൺ ടീം അരീക്കോടിനെ നേരിടും.