സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ തകർത്ത് സെമി പ്രതീക്ഷ സജീവമാക്കി ജവഹർ മാവൂർ

newsdesk

കല്പകഞ്ചേരി അഖിലേന്ത്യാ സെവൻസിൽ സെമി പ്രതീക്ഷ സജീവമാക്കി ജവഹർ മാവൂർ. ഇന്ന് നടന്ന സെമി ലീഗിലെ ജവഹറിന്റെ അവസാന മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ പരാജയപ്പെടുത്തിയതോടെ ആണ് ജവഹറിന്റെ സെമി പ്രതീക്ഷ സജീവമായത്. രണ്ടിനെതിരെ നാലു ഗോളുകൾക്ക് ആണ് ഇന്ന് ജവഹർ വിജയിച്ചത്.

ലീഗ് അടിസ്ഥാനത്തിൽ നടന്ന സെമിയിൽ ഇന്നത്തെ ജയത്തോടെ ജവഹറിന് നാല് പോയന്റായി. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനും നാല് പോയന്റാണ്‌. നാളെ നടക്കുന്ന ലിൻഷയും ഫിഫയും തമ്മിലുള്ള സെമി ലീഗിലെ അവസാന പോരാട്ടത്തിനു ശേഷം ആകും ആര് സെമിയിലേക്ക് കടക്കുമെന്ന് തീരുമാനിക്കുക. ഒരേ പോയന്റുള്ള ടീമുകളാണെങ്കിൽ നാളത്തെ മത്സരത്തിനു ശേഷം ടോസിലൂടെ ആകും ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial