ജവഹർ മാവൂർ ഇന്ന് വമ്പൻ വിജയം തന്നെ സ്വന്തമാക്കി. ഇന്ന് കോളിക്കടവ് അഖിലേന്ത്യാ സെവൻസിൽ ശക്തരായ സബാൻ കോട്ടക്കലിനെ ആണ് ജവഹർ മാവൂർ തോൽപ്പിച്ചത്. ഏഴു ഗോളുകൾ ആണ് ഇന്ന് കോളിക്കടവിൽ പിറന്നത്. രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ വൻ വിജയം ജവഹർ ഇന്ന് സ്വന്തമാക്കി.
ഇന്ന് ജവഹർ മാവൂർ നേടിയ അഞ്ചു ഗോളുകളിൽ നാലും ബോരിസിന്റെ വകയായിരുന്നു. അബ്ദുള്ളയാണ് ജവഹറിന്റെ ബാക്കിയുള്ള ഒരു ഗോൾ നേടിയത്. സബാന്റെ രണ്ട് ഗോളുകൾ ബ്രൂസും മമ്മദുമാണ് നേടിയത്.
ഇന്ന് കോളിക്കടവിൽ നടക്കുന്ന മത്സരത്തിൽ ലക്കി സോക്കർ അലുവ അൽ മദീന ചെർപ്പുളശ്ശേരിയെ നേരിടും.













