ഇരിക്കൂറിൽ തകർപ്പൻ ജയവുമായി ജവഹർ മാവൂർ

Newsroom

ഇരിക്കൂർ അഖിലേന്ത്യാ സെവൻസിന്റെ മൂന്നാം രാത്രിയിൽ ജവഹർ മാവൂരിന് തകർപ്പൻ വിജയം. ഇന്ന് ടോപ്പ് മോസ്റ്റ് തലശ്ശേരിയെ ആയിരുന്നു ജവഹർ മാവൂർ നേരിട്ടത്. തികച്ചും ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ജവഹർ മാവൂരിന്റെ വിജയം. അവസാന കുറച്ചു മത്സരങ്ങളായി അത്ര നല്ല ഫോമിൽ അല്ലായിരുന്നു ജവഹർ മാവൂർ. അവസാന അഞ്ചു മത്സരങ്ങളിൽ ജവഹറിന്റെ രണ്ടാം ജയം മാത്രമാണിത്.

നാളെ ഇരിക്കൂർ അഖിലേന്ത്യാ സെവൻസിൽ ടൗൺ എഫ് സി തൃക്കരിപ്പൂർ അഭിലാഷ് കുപ്പൂത്തിനെ നേരിടും.