സെവൻസ് റാങ്കിംഗ്; പുതുവർഷത്തിലും ലിൻഷ മണ്ണാർക്കാട് ഒന്നാമത് തുടരുന്നു

- Advertisement -

സെവൻസ് സീസൺ തുടങ്ങി രണ്ടാം മാസത്തെ റാങ്കിംഗ് പട്ടിക പുറത്ത് ഇറങ്ങിയപ്പോഴും ഒന്നാമത് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് തന്നെ. കഴിഞ്ഞ സീസണിൽ റാങ്കിംഗ് പട്ടിക അടക്കിവാണ പല വമ്പൻ ടീമുകളെയും പിറകിലാക്കിയാണ് ഈ‌ സീസണിലെ ലിൻഷയുടെ കുതിപ്പ്.

31 മത്സരങ്ങളിൽ നിന്നായി 69 പോയന്റാണ് ഒന്നാം സ്ഥാനത്തുള്ള ലിൻഷാ മെഡിക്കൽസിന് ഉള്ളത്. ഒരു കിരീടവും ലിൻഷ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. എടത്തനാട്ടുകരയിലായിരുന്നു ലിൻഷയുടെ കിരീടം. 30 മത്സരങ്ങളിൽ 59 പോയന്റുമായി ഗ്രാന്റ് ഹൈപ്പർ കെ എഫ് സി കാളികാവാണ് റാങ്കിംഗിൽ രണ്ടാമതായുള്ളത്. 26 മത്സരങ്ങളിൽ നിന്നായി 56 പോയന്റുള്ള സ്മാക്ക് മീഡിയ സബാൻ കോട്ടക്കലാണ് മൂന്നാമത്.

കഴിഞ്ഞ സീസൺ ഉടനീളം റാങ്കിംഗ് അടക്കിവാണിരുന്ന അൽ മദീന ചെർപ്പുള്ളശ്ശേരി അഞ്ചാമതും മഞ്ചേരിയുടെ ശക്തികളായ ഫിഫാ മഞ്ചേരി എട്ടാമതുമാണ് ടേബിളിൽ. സോക്കർ സിറ്റിയും ഫാൻപോർട്ടും സംയുക്തമായാണ് സെവൻസ് റാങ്കിംഗ് ഒരുക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement