ഇരിക്കൂറിൽ ആദ്യ പാദ സെമി എഫ് സി തൃക്കരിപ്പൂരിനൊപ്പം

- Advertisement -

ഇരിക്കൂർ അഖിലേ‌ന്ത്യാ സെവൻസിൽ ആദ്യ സെമി ഫൈനലിന്റെ ആദ്യ പാദം എഫ്സി തൃക്കരിപ്പൂരിന് സ്വന്തം. ഇന്ന് നടന്ന ആദ്യ പാദ സെമിയിൽ തൃക്കരിപ്പൂർ അഭിലാഷ് കുപ്പൂത്തിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു തൃക്കരിപ്പൂരിന്റെ വിജയം. ഈ ജയം എഫ് സി തൃക്കരിപ്പൂരിന്റെ ഫൈനൽ പ്രതീക്ഷ വർധിപ്പിച്ചു. ഗോൾ കണക്കാക്കുന്ന പാദമായതിനാൽ തന്നെ ഇനി 3 ഗോൾ വ്യത്യാസത്തിൽ തോറ്റാലെ തൃക്കരിപ്പൂരിന് ഭയക്കേണ്ടതുള്ളൂ. മറ്റന്നാൾ ആകും രണ്ടാം പാദ സെമി നടക്കുക.

നാളെ രണ്ടാം സെമിയിൽ ഫ്രണ്ട്സ് മമ്പാട് അൽ മിൻഹാൽ വളാഞ്ചേരിയെ നേരിടും.

Advertisement