ഉച്ചാരക്കടവിനെ തോൽപ്പിച്ച് ജിംഖാന തൃശ്ശൂർ കരുത്ത്

- Advertisement -

ഇന്ന് മമ്പാട് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ ജിംഖാന തൃശ്ശൂരിന് വിജയം. എ വൈ സി ഉച്ചാരക്കടവിനെയാണ് ജിംഖാന തൃശ്ശൂർ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ജിംഖാനയുടെ വിജയം. കഴിഞ്ഞ ദിവസം എടത്തനാട്ടുകരയിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 1-1 എന്ന സമനിലയിൽ പിരിയുകയായിരുന്നു. ജിംഖാന തൃശ്ശൂരിന്റെ സീസണിലെ രണ്ടാം ജയം മാത്രമാണിത്.

നാളെ മമ്പാട് നടക്കുന്ന മത്സരത്തിൽ അൽ ശബാബ് തൃപ്പനച്ചി അൽ മിൻഹാൽ വളാഞ്ചേരിയെ നേരിടും.

Advertisement