എടത്തനാട്ടുകരയിൽ സീസണിലെ ആദ്യ സമനില

- Advertisement -

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടന്ന മത്സരം സമനിലയിൽ കലാശിച്ചു. ജിംഖാന തൃശ്ശൂരും എ വൈ സി ഉച്ചാരക്കടവും തമ്മിൽ നടന്ന മത്സരമാണ് സമനിലയിൽ അവസാനിച്ചത്. 1-1 എന്ന സ്കോറിലാണ് കളിക്ക് ഫൈനൽ വിസിൽ വന്നത്. കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് എടുക്കാതെ കളി മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കാൻ കമ്മിറ്റി തീരുമാനിച്ചു. ഈ സീസണിൽ ആദ്യമായാണ് ഒരു റീമാച്ച് നടക്കുന്നത്.

നാളെ എടത്തനാട്ടുകരയിൽ നടക്കുന്ന മത്സരത്തിൽ അഭിലാഷ് കുപ്പൂത്ത് റോയൽ ട്രാവൽസ് കോഴിക്കോടിനെ നേരിടും.

Advertisement