സെവൻസിൽ ഇന്ന്മൂന്ന് മത്സരങ്ങൾ നടക്കും. എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ നടക്കുന്ന പോരാട്ടത്തിൽ അൽ മദീന ചെർപ്പുളശ്ശേരി എ വൈ സി ഉച്ചാരക്കടവിനെ നേരിടും . രാത്രി 8 മണിക്കാണ് മത്സരം നടക്കുക. സീസണിൽ കളിച്ച മൂന്നു മത്സരങ്ങളും വിജയിച്ച് നിൽക്കുന്ന ടീമാണ് അൽ മദീന. ഇന്നലെ മദീന കുപ്പൂത്ത് സെവൻസിൽ വിജയവുമായി സെമിയിലേക്കും കടന്നിരുന്നു. എടത്തനാട്ടുകരയിലും സമാന മുന്നേറ്റമാകും മദീനയുടെ ലക്ഷ്യം.
ഇന്ന് മമ്പാടിന്റെ മൈതാനത്ത് നടക്കുന്നത് ശക്തമായ പോരാട്ടമാണ്. സോക്കർ ഷൊർണ്ണൂർ കെ എഫ് സി കാളിക്കാവിനെയാണ് നേരിടുന്നത്. സീസണിൽ കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ടീമാണ് കെ എഫ് സി.
ഇന്ന് കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ നടക്കുന്ന മത്സരത്തിൽ ഫിഫാ മഞ്ചേരി ടൗൺ ടീം അരീക്കോടിനെ നേരിടും. മിനിഞ്ഞാന്ന് ഇരു ടീമുകളും ഇതേ ഗ്രൗണ്ടി ഏറ്റുമുട്ടിയപ്പോൾ സമനില ആയിരുന്നു ഫലം അതാണ് ഇന്ന് വീണ്ടും ഇരുവരും നേർക്കുനേർ വരാനുള്ള കാരണം.













