ഉച്ചയ്ക്ക് കല്യാണ ചെക്കൻ, രാത്രി ഫിഫയുടെ ജേഴ്സിയിൽ സെവൻസ് മൈതാനത്ത്

- Advertisement -

വണ്ടൂരിലെ ഇന്നത്തെ സെവൻസ് മത്സരത്തിൽ താരമായത് ഫിഫാ മഞ്ചേരി താരം റിസുവാൻ ആയിരുന്നു. ഇന്ന് ഉഷാ തൃശ്ശൂരിനെതിരെ ഫിഫാ മഞ്ചേരി വിജയം ഉറപ്പിക്കുമ്പോൾ റിസുവാനും കളത്തിൽ ഉണ്ടായിരുന്നു‌. ഇന്ന് ഉച്ചയ്ക്ക് കല്യാണ പന്തലിൽ വരന്റെ റോളിൽ ആയിരുന്നു ഇതേ റിസ്വാൻ. ആ കല്യാണ ചെക്കൻ ആണ് മണിക്കൂറുകൾക്ക് മുന്നെ ഫുട്ബോൾ കളത്തിൽ എത്തിയത്.

ഫിഫാ മഞ്ചേരിയുടെ ഈ അഭിമാന താരത്തിന് ഇന്നത്തെ മത്സരം അത്ര നിർണായകായിരുന്നു. വണ്ടൂരിൽ കരുത്തരായ ഉഷാ എഫ് സിക്ക് എതിരെയുള്ള സെമി ഫൈനൽ പോരായിരുന്നു ഇന്ന്. മത്സരം 1-0 എന്ന സ്കോറിന് ഫിഫാ മഞ്ചേരി വിജയിച്ചു. ഈ സീസണിൽ അത്ര നല്ല ഫോമിൽ അല്ലാത്ത തന്റെ ടീമിന് ഈ മത്സരം എത്ര വലുതാണ് എന്ന് ബോധമുള്ളത് കൊണ്ടാണ് കല്യാണവും മറന്ന് റിസുവാൻ ഗ്രൗണ്ടിൽ എത്തിയത്.

ഫുട്ബോളിനായുള്ള താരത്തിന്റെ സമർപ്പണം സെവൻസ് ഫുട്ബോൾ ലോകത്തിന്റെ ആകെ കയ്യടി നേടുക ആണിപ്പോൾ.

Advertisement