ഫിഫാ മഞ്ചേരിയെ അട്ടിമറിച്ച് സോക്കർ ഷൊർണ്ണൂർ

- Advertisement -

സെവൻസ് ഫുട്ബോൾ ലോകത്തെ വമ്പന്മാരായ ഫിഫാ മഞ്ചേരിയെ സോക്കർ സ്പോർടിംഗ് ഷൊർണ്ണൂർ അട്ടിമറിച്ചു. ഇന്ന് പെരുവള്ളൂർ അഖിലേന്ത്യാ സെവൻസിലാണ് ഫിഫാ മഞ്ചേരിക്ക് ഞെട്ടിക്കുന്ന തോൽവി ഉണ്ടായത്. ഈ സീസണിൽ വിരലിൽ എണ്ണാൻ മാത്രം മത്സരങ്ങൾ വിജയിച്ച ടീമാണ് സോക്കർ ഷൊർണ്ണൂർ. അവർ ഇന്ന് എതിരില്ലാത്ത ഒരു ഗോളിനാണ് ഫിഫയെ തോൽപ്പിച്ചത്. കഴിഞ്ഞ മത്സരത്തിൽ അൽ മദീനയെ 7-2ന് തോൽപ്പിച്ച ടീമായിരുന്നു ഫിഫാ മഞ്ചേരി.

പെരുവള്ളൂരിൽ ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ സ്കൈ ബ്ലൂ എടപ്പാൾ ജവഹർ മാവൂരിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സ്കൈ ബ്ലൂവിന്റെ വിജയം. നാളെ പെരുവള്ളൂർ സെവൻസിൽ കെ അർ എസ് കോഴിക്കോട് സബാൻ കോട്ടക്കലിനെ നേരിടും.

Advertisement