ഫാൻപോർട്ട് സെവൻസ് റാങ്കിംഗ്, അൽ മദീന ചെർപ്പുളശ്ശേരി തന്നെ ഒന്നാം സ്ഥാനത്ത്

Newsroom

Picsart 25 01 05 11 49 17 639
Download the Fanport app now!
Appstore Badge
Google Play Badge 1

ഫാൻപോർട്ട് അവതരിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് റാങ്കിംഗ്, 2024-25 സീസൺ ഡിസംബറിലെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഡിസംബർ 32 വരെയുള്ള കളികൾ ഉൾപ്പെടുത്തിയുള്ള ലിസ്റ്റിൽ അൽ മദീന ചെർപ്പുളശ്ശേരി ആണ് ഒന്നാമത് നിൽക്കുന്നത്. ഈ സീസണിൽ കിരീടം നേടാൻ ഇതുവരെ ആയില്ല എങ്കിലും അൽ മദീന പോയിന്റിൽ ഒന്നാമത് നിൽക്കുകയാണ്.

Picsart 24 03 03 16 23 14 812

ഇടതുവരെ 33 മത്സരങ്ങൾ കളിച്ച അൽ മദീന ചെർപ്പുളശ്ശേരി 20 വിജയവുമായി 61 പോയിന്റിൽ നിൽക്കുകയാണ്. 59 പോയിന്റുമായി ലിൻഷ മണ്ണാർക്കാട് തൊട്ടു പിറകിൽ രണ്ടാം സ്ഥാനത്തുണ്ട്. ലിൻഷ രണ്ട് കിരീടങ്ങൾ നേടിയിട്ടുണ്ട്. 51 പോയിന്റുള്ള കെ എഫ് സി കാളികാവ് മൂന്നാം സ്ഥാനത്തും നിൽക്കുന്നു.

സബാൻ കോട്ടക്കൾ നാലാം സ്ഥാനത്തും സൂപ്പർ സ്റ്റുഡിയോ അഞ്ചാം സ്ഥാനത്തുമാണ്. ഫിഫ മഞ്ചേരി 47 പോയിന്റുമായി ആറാം സ്ഥാനത്താണ്.

റാങ്കിംഗ്:

1000782868