എടത്തനാട്ടുകരിയിൽ ഗോൾ മഴയുമായി ലിൻഷാ മണ്ണാർക്കാട്

- Advertisement -

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ ലിൻഷാ മെഡിക്കൽ മണ്ണാർക്കാടിന് വൻ വിജയം. എടത്തനാട്ടുകര സെവൻസിലെ നാലാം ഫ്രണ്ട്സ് മമ്പാടിനെ നേരിട്ട ലിൻഷാ മെഡിക്കൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് വിജയിച്ചത്. ഫർഷാദ്, കുംസൺ, ഇർഷാദ് മാക്സ് വെൽ എന്നിവരാണ് ലിൻഷയ്ക്കായി ഇന്ന് ഗോളടിച്ച് തിളങ്ങിയത്.

ലിൻഷയുടെ സീസണിലെ ആദ്യ ജയമാണിത്. നേരത്തെ കുപ്പൂത്തിൽ ഇറങ്ങിയപ്പോൾ ആദ്യ റൗണ്ടിൽ പരാജയവുമായി ലിൻഷയ്ക്ക് മടങ്ങേണ്ടി വന്നിരുന്നു. നാളെ എടത്തനാട്ടുകരയിൽ നടക്കുന്ന മത്സരത്തിൽ കെ എഫ് സി കാളികാവ് എഫ് സി കൊണ്ടോട്ടിയെ നേരിടും.

Advertisement