എടക്കരയിലും അൽ മദീനയ്ക്ക് തോൽവി

Newsroom

എടക്കര അഖിലേന്ത്യാ സെവൻസിലും അൽ മദീനയ്ക്ക് രക്ഷയില്ല. സീസണിലെ ദയനീയ ഫോം തുടർന്ന അൽ മദീന ഇന്ന് എടക്കരയിൽ ടൗൺ ടീം അരെക്കോടിനാണ് പരാജയപ്പെട്ടത്. അൽ മദീനയെക്കാൾ മോശം സീസണുള്ള ടീമാണ് ടൗൺ ടീം അരീക്കോട്. എങ്കിലും ഇന്ന് മദീനയെ തോൽപ്പിക്കാൻ ടൗൺ ടീമിനായി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്ന ടൗൺ ടീം അരീക്കോടിന്റെ വിജയം.

ഇന്ന് എടക്കര സെവൻസിൽ അൽ ശബാബ് ഫിറ്റുവെൽ കോഴിക്കോടിനെ നേരിടും.