സെവൻസ് സീസണ് ചൂട് പിടിക്കുന്നു, ഇന്ന് മാത്രം ഏഴ് മത്സരങ്ങൾ

- Advertisement -

സീസൺ അതിന്റെ പൂർണ്ണതയിലേക്ക് എത്തുകയാണ്. സെവൻസിൽ ഇന്ന് എഴു മത്സരങ്ങൾ നടക്കും. രണ്ട് പുതിയ ടൂർണമെന്റുകൾ ഇന്ന് തുടങ്ങും. മങ്കടയിലും ഒളവണ്ണയിലുമാണ് ഇന്ന് പുതിയ ടൂർണമെന്റുകൾ ആരംഭിക്കുന്നത്. ഇന്നലെ മൊറയൂറും ടൂർണമെന്റ് ആരംഭിച്ചിരുന്നു. ഇന്ന് പ്രധാന മത്സരം നടക്കുന്നത് കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിലെ ഫൈനലിൽ ആണ്. ഉഷാ തൃശ്ശൂരും ബെയ്സ് പെരുമ്പാവൂരുമാണ് അവിടെ ഏറ്റുമുട്ടുന്നത്. രാത്രി 8 മണിക്കാണ് മത്സരം നടക്കുക.

ഇന്നത്തെ ഫിക്സ്ചറുകൾ;

വലിയാലുക്കൽ:
സ്കൈ ബ്ലൂ എടപ്പാൾ vs ജിംഖാന തൃശ്ശൂർ

നീലേശ്വരം:
ഫിറ്റ്വെൽ കോഴിക്കോട് vs മെട്ടമ്മൽ ബ്രദേഴ്സ്

മമ്പാട്:
സബാൻ കോട്ടക്കൽ vs ലിൻഷ മണ്ണാർക്കാട്

എടത്തനാട്ടുകര:
മത്സരമില്ല

കുപ്പൂത്ത്;
ഉഷാ തൃശ്ശൂർ vs ബെയ്സ് പെരുമ്പാവൂർ

മൊറയൂർ:

ശാസ്താ തൃശ്ശൂർ vs ടൗൺ ടീം അരീക്കോട്

മങ്കട:
ജവഹർ മാവൂർ vs അൽ മിൻഹാൽ

ഒളവണ്ണ:
ഫ്രണ്ട്സ് മമ്പാട് vs സൂപ്പർ സ്റ്റുഡിയോ

Advertisement