ക്രസന്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കൊട്ടക്കാവയൽ – കൊടുവള്ളി സംഘടിപ്പിച്ച 28മത് ഫ്ലഡ് ലൈറ്റ് സെവൻസ് ടൂർണമെന്റിൽ ജേതാക്കളായി സിൻസിയർ കച്ചേരിമുക്ക്. ഫൈനലിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ടൗൺ ടീം മുരിങ്ങം പുറായിയെ തോൽപിച്ചാണ് സിൻസിയർ കച്ചേരിമുക്ക് ജേതാക്കളായത്.

സിൻസിയർ കച്ചേരിമുക്കിന് വേണ്ടി കുട്ടിപ്പയും ആസിഫ് പെരുമണ്ണയുമാണ് ഗോളുകൾ നേടിയത്. സിൻസിയർ കച്ചേരിമുക്ക് താരം സുജിൽ പൊന്നുവാണ് ടൂർണമെന്റിന്റെ താരം. ടൗൺ ടീം മുരിങ്ങം പുറായി ഗോൾ കീപ്പർ ഷാഹുൽ മികച്ച ഗോൾ കീപ്പറായും സിൻസിയർ കച്ചേരിമുക്ക് താരം റിയാസ് മികച്ച പ്രതിരോധ താരമായും തിരഞ്ഞെടുക്കപ്പെട്ടു.
