കരീബിയൻസ് അഖിലേന്ത്യാ സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരി ഫൈനലിൽ. ഇന്ന് നടന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ അൽ മദീന ചെർപ്പുളശ്ശേരി കെ ഡി എസ് കിഴിശ്ശേരിയെ ആണ് തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു വിജയം.
അൽ മദീനക്ക് 27ആം മിനുറ്റിൽ അബ്ബാസ് ലീഡ് നൽകി. 60ആം മിനുറ്റിൽ പെഡ്രോ അൽ മദീനയുടെ ലീഡ് ഇരട്ടിയാക്കി വിജയം ഉറപ്പിച്ചു.
ഇനി ഫൈനലിൽ അൽ മദീന ചെർപ്പുളശ്ശേരിയും ലിൻഷ മണ്ണാർക്കാടും ഏറ്റുമുട്ടും. ലിൻഷ ഇന്നലെ റോയൽ ട്രാവൽസിനെ തോൽപ്പിച്ച് ആയിരുന്നു ഫൈനലിൽ എത്തിയത്.